OVERALL REFLECTION-FIRST PHASE ONLINE TEACHING

   മൂന്നാം  സെമസ്റ്റർ ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്റ്റീസിൽ പത്ത് ഓൺലൈൻ ക്ലാസുകളാണ്  എടുത്തത്.  കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചത് അതിയായി സന്തോഷിപ്പിച്ചു. അവരോട് നന്നായി ഇടപഴകാൻ കഴിഞ്ഞത് അനുഭവസമ്പത്ത് കൂട്ടാൻ ഉപകരിച്ചു. ക്ലാസെടുത്ത ഓരോ നിമിഷവും ആനന്ദകരമായിരുന്നു. 

                        ഒൻപതാം ക്ലാസ്സ്  ഫിസിക്സിലെ ആദ്യ അധ്യായമായ 'Forces in fluids'ലെയും  കെമിസ്ട്രിയിലെ  ആദ്യ  അധ്യായമായ 'Structure of atom' ത്തിലേയും  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്.  ചിത്രങ്ങൾ, വീഡിയോകൾ  എന്നിവ ഉപയോഗിച്ചത് കൊണ്ട് പാഠഭാഗം കൂടുതൽ ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ക്ലാസ്സിന് ശേഷം നടത്തിയ ടെസ്റ്റിൽ കുട്ടികൾക്കെല്ലാവർക്കും നല്ല മാർക്കുകളാണ്  ലഭിച്ചത് അത്  എന്നിൽ അതിയായ സന്തോഷമാണുണ്ടാക്കിയത്.  പരിമിതികൾ ഉണ്ടായിരുന്നു എങ്കിലും ക്ലാസ്സുകൾ നന്നായി എടുക്കാൻ സാധിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു.

Comments

Popular posts from this blog

QUIZ COMPETITION

Second phase online teaching - weekly reflection 2