Second phase online teaching -weekly reflection 1
03/02/2021 ബുധനാഴ്ചയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഒരു ദിവസം ഒരു ഫിസിക്സ് ക്ലാസ്, ഒരു കെമിസ്ട്രി ക്ലാസ്സ് എന്ന രീതിയിലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . ഗൂഗിൾ മീറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ക്ലാസ്സ് എടുക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവം ആയി തോന്നി. കുട്ടികളുമായി തത്സമയം കാണാം എന്നതായിരുന്നു ഇതിന്റ പ്രേത്യേകത. വീഡിയോ, ചിത്രങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയത് കൊണ്ട് പാഠഭാഗം ലളിതമായി കുട്ടികൾക്ക് മനസിലാവും.
കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട പവർ പോയിൻ പ്രസന്റേഷൻ മുൻപേ തയ്യാറാക്കിയിരുന്നു. അത് screensharing ഓപ്ഷൻ വഴി നൽകി. ഈ ആഴ്ചയിൽ 3 കെമിസ്ട്രി ക്ലാസ്സുകളും 2 ഫിസിക്സ് ക്ലാസ്സുകളും ഉൾപ്പെടെ 5 ക്ലാസുകൾ കൈകാര്യം ചെയ്തു.കെമിസ്ട്രി ക്ലാസുകൾ ഒൻപതാം ക്ലാസ്സിലെ periodic table എന്ന അധ്യായത്തിൽ നിന്നും ഫിസിക്സ് ക്ലാസുകൾ Motion and laws of motion എന്ന അധ്യായത്തിൽ നിന്നുമായിരുന്നു.
Comments
Post a Comment