Second phase teaching practice- overall reflection
കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി കാരണം വിദ്യാലയങ്ങൾ ഇതുവരെയും സാധാരണ ഗതിയിൽ പ്രവർത്തിച്ചിട്ടില്ല. അത്കൊണ്ട് ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ഘട്ടം ഓൺലൈനായാണ് നടത്തിയത്.L.V.H.S സ്കൂളിലെ 9.M, 9.N എന്നീ ക്ലാസ്സുകളാണ് ടീച്ചിങ് പ്രാക്ടിസിനായി എനിക്ക് ലഭിച്ചത്. 9.M- ൽ ഫിസിക്സും 9.N- ൽ കെമിസ്ട്രിയും ഞാൻ പഠിപ്പിച്ചു. ഫിസിക്സിലെ motion and laws of motion എന്ന അധ്യായവും കെമിസ്ട്രിയിലെ periodic table എന്ന അധ്യായവും പഠിപ്പിച്ചു തീർക്കാൻ സാധിച്ചു.
ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ നടത്തിയത്. വീഡിയോ, ചിത്രങ്ങൾ സ്ലൈഡുകൾ എന്നിവ ഉൾപ്പെടുത്തി മുൻകൂട്ടി തയ്യാറാക്കിയ പ്രസന്റേഷൻ screenshare എന്ന ഓപ്ഷൻ ഉപയോഗിച്ച് അവതരിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്യ്തു. ഇത് പാഠഭാഗം ലളിതമായി മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പരിമിതികൾ എല്ലാം മറികടന്ന് കുട്ടികൾ ഉത്സാഹത്തോടെ ക്ലസ്സുകളിൽ പങ്കെടുത്തു. അവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്.വളരെ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സംതൃപ്തിയുണ്ട്.
Comments
Post a Comment