കോവിഡ് പ്രതിസന്ധി കാരണം സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആവാത്തതിനാൽ ബി. എഡ് കരിക്കുലത്തിന്റെ ഇത്തവണത്തെ ടീച്ചിങ് പ്രാക്ടീസ് ഓൺലൈനായാണ് നടത്തപ്പെട്ടത്. കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ക്ലാസ്സ് നടത്തപ്പെട്ടത്. L.V. H.S- ലെ 9.M ക്ലാസ്സിൽ ഫിസിക്സും 9.N ക്ലാസ്സിൽ കെമിസ്ട്രിയും ആണ് എനിക്ക് ഓൺലൈൻ ക്ലാസ്സിനായി ലഭിച്ചത്. ആദ്യ ആഴ്ച്ചയിൽ മൂന്ന് ഫിസിക്സ് ക്ലാസ്സുകളും 2 കെമിസ്ട്രി ക്ലാസുകളുമാണ് ഉണ്ടായിരുന്നത്. ഫിസിക്സിലെ ഒന്നാമത്തെ അധ്യായമായ ദ്രവബലങ്ങളിലെ 'Buoyancy', Factors affecting buoyancy, Archemide's principle എന്നീ പാഠഭാഗങ്ങളും കെമിസ്ട്രിയിലെ ഒന്നാമത്തെ അധ്യായമായ' structure of atom' -ത്തിലെ Dalton's atomic theory, Famous scientists and their findings എന്നീ പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത്.. കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മുൻകൂട്ടി തയ്യാറാക്കി വച്ച സ്ലൈഡുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അയക്കുകയും അവയുടെ സഹായത്തോടെ അവയ്ക്ക് വിശദീകരണം നൽകുകയും ചെയ്തു. കുട്ടികളുടെ വളരെ നല്ല പങ്കാളിത്തമാണ് ക്ലാസ്സുകളിൽ ഉണ്ടായിരുന...