FIRST PHASE OF ONLINE TEACHING- WEEKLY REFLECTION- 1

 കോവിഡ് പ്രതിസന്ധി കാരണം സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആവാത്തതിനാൽ  ബി. എഡ് കരിക്കുലത്തിന്റെ ഇത്തവണത്തെ ടീച്ചിങ് പ്രാക്ടീസ് ഓൺലൈനായാണ് നടത്തപ്പെട്ടത്. കുട്ടികളുടെ  വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴിയാണ് ക്ലാസ്സ് നടത്തപ്പെട്ടത്. L.V. H.S- ലെ 9.M ക്ലാസ്സിൽ ഫിസിക്സും 9.N ക്ലാസ്സിൽ കെമിസ്ട്രിയും ആണ് എനിക്ക് ഓൺലൈൻ ക്ലാസ്സിനായി ലഭിച്ചത്.

ആദ്യ ആഴ്ച്ചയിൽ മൂന്ന് ഫിസിക്സ്‌ ക്ലാസ്സുകളും 2 കെമിസ്ട്രി ക്ലാസുകളുമാണ് ഉണ്ടായിരുന്നത്. 

ഫിസിക്സിലെ ഒന്നാമത്തെ അധ്യായമായ ദ്രവബലങ്ങളിലെ 'Buoyancy', Factors affecting buoyancy, Archemide's principle എന്നീ പാഠഭാഗങ്ങളും  കെമിസ്ട്രിയിലെ ഒന്നാമത്തെ അധ്യായമായ' structure of atom' -ത്തിലെ  Dalton's atomic theory, Famous scientists and their findings എന്നീ പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത്..

കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മുൻകൂട്ടി തയ്യാറാക്കി വച്ച  സ്ലൈഡുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അയക്കുകയും അവയുടെ സഹായത്തോടെ അവയ്ക്ക് വിശദീകരണം നൽകുകയും ചെയ്തു. കുട്ടികളുടെ വളരെ നല്ല പങ്കാളിത്തമാണ് ക്ലാസ്സുകളിൽ ഉണ്ടായിരുന്നത്.ഓൺലൈൻ ക്ലാസുകൾ വളരെ വ്യത്യസ്തമായ ഒരനുഭവമാണ് സമ്മാനിച്ചത്.. വളരെ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

Comments

Popular posts from this blog

QUIZ COMPETITION

Second phase online teaching - weekly reflection 2