FIRST PHASE OF ONLINE TEACHING -WEEKLY REFLECTION 2
ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ചയിൽ മൂന്ന് കെമിസ്ട്രി ക്ലാസ്സുകളും രണ്ട് ഫിസിക്സ് ക്ലാസുകളുമാണ് ഉണ്ടായിരുന്നത്.
ഫിസിക്സിലെ ഒന്നാമത്തെ അധ്യായമായ ദ്രവബലങ്ങളിലെ 'Law of floatation, Relative density എന്നീ പാഠഭാഗങ്ങളും കെമിസ്ട്രിയിലെ ഒന്നാമത്തെ അധ്യായമായ' structure of atom' -ത്തിലെ Rutherford'സ് atom model, Limitations of Rutherford's atom model, Atomic number, Mass number, electronic configuration എന്നീ പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത്..
എല്ലാ ദിവസവും കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മുൻകൂട്ടി തയ്യാറാക്കി വച്ച സ്ലൈഡുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അയക്കുകയും അവയുടെ സഹായത്തോടെ അവയ്ക്ക് വിശദീകരണം നൽകുകയും ചെയ്തു. കുട്ടികളുടെ വളരെ നല്ല പങ്കാളിത്തമാണ് ക്ലാസ്സുകളിൽ ഉണ്ടായിരുന്നത്.ക്ലാസ്സിന്റെ അവസാനം പഠിപ്പിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട M.C.Q ചോദ്യങ്ങളും നൽകി. ചോദ്യങ്ങൾക്കെല്ലാം ഭൂരിഭാഗം കുട്ടികളും ശരിയുത്തരങ്ങളാണ് നൽകിയത്. ഓൺലൈൻ ക്ലാസുകൾ വളരെ വ്യത്യസ്തമായ ഒരനുഭവമാണ് സമ്മാനിച്ചത്.. വളരെ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
Comments
Post a Comment