SECOND PHASE ONLINE TEACHING REFLECTION- 1
കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി കാരണം വിദ്യാലയങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിൽ ആവാത്തത് കൊണ്ട് ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം phase ഓൺലൈനിൽ ആണ് നടത്തിയത്. ഗൂഗിൾ മീറ്റ് ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തിയത്. ക്ലാസ്സുകളുടെ മുന്നോടിയായി LVHS സ്കൂളിലെ 9 N, 9 M ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടുകയും അതിലൂടെ കുട്ടികൾക്ക് ഗൂഗിൽ മീറ്റ് ഉപയോഗിക്കുന്ന രീതികൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. LVHS ലെ 9 N ക്ലാസ്സ് ആണ് എനിക്ക് കെമിസ്ട്രി ഓൺലൈൻ ക്ലാസ്സിനായി ലഭിച്ചത്. ഒന്നാമത്തെ കെമിസ്ട്രി ക്ലാസ്സായിരുന്നു ഇന്ന്. രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ History of the periodic table എന്ന ഭാഗമാണ് പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി. വേറിട്ട ഒരു അനുഭവം ആയിരുന്നു.
Comments
Post a Comment